SRee rAdhA-KR^shNAya nama: SRee ParamESvara-GuravE nama: ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം — അദ്ധ്യായം — 17 കാളിയൻതന്നെപ്പറഞ്ഞയച്ചു കൃഷ്ണൻതാനും കാളിന്ദീതീരേ കരേറീടിനാൻ മോദത്തോടും ദിവ്യരത്നങ്ങൾകൊണ്ടും ദിവ്യഹാരങ്ങൾകൊണ്ടും സർവാങ്ഗമലങ് കരിച്ചുള്ളൊരു ശോഭയോടും മന്ദഹാസങ്ങളോടും കൃഷ്ണനെക്കണ്ടനേരം നന്ദാദിഗോപന്മാർക്കും ഗോപസ്ത്രീജനങ്ങൾക്കും ഉണ്ടായ സന്തോഷങ്ങൾ എന്തു ഞാൻ പറയുന്നു? കണ്ടവർ കണ്ടവർ ചെന്നാശ്ലേഷം ചെയ് തീടിനാർ. നന്ദരോഹിണീയശോദാദികളെല്ലാവർക്കു ം നന്ദനൻ ഉണ്ടാകുന്പോൾ ഉള്ളൊരു സുഖം വന്നു. 10 പുത്രനെ മടിയിൽ വെച്ചാശ്ലേഷം ചെയ് തു നന്ദ-- പത്നിയാം യശോദയും കണ്ണുനീർ വാർത്തീടിനാൾ. മന്ദഹാസവും ചെയ് തു രാമനും അനുജനെ മന്ദമെന്നിയേ ചെന്നു പിടിച്ചുകൂട്ടീടിനാൻ. ഇങ്ങിനെ ഗോപന്മാരും ബാലരും പശുക്കളും അങ് ഗനമാരും മോഹവാരിധീനിമഗ്നരായ് രാത്രിയും വന്ന നേരം കാളിന്ദീതീരത്തിങ്കൽ ക്ഷുത്തൃഷ്ണാപരിശ്രാന്തമാനസന്മാ രായ് വാണാർ. രാത്രിയിൽ എല്ലാവരും ഒന്നിച്ചു കിടക്കുന്പോൾ കത്തിവന്നിതു...