SRee KR^shNAya nama: SRee ParamESvara Bhakta-KavayE nama: പുറയന്നൂർ ദശമം കിളിപ്പാട്ട് -- അദ്ധ്യായം 23 Lines 33 - 62 എന്നു കേട്ടതുനേരം പത്നീശാലയിൽച്ചെന്നു വന്ദിച്ചു പത്നിമാരോടീവണ്ണം ഉരചെയ് താർ. "നന്ദനന്ദനൻ കൃഷ്ണൻ രാമനോടോരുമിച്ചു വന്നിഹ പാർത്തീടുന്നു നിങ്ങളെക്കണ്ടീടുവാൻ. അന്നവും നൽകീടേണം എത്രയും വിശക്കുന്നു-- ണ്ടെന്നതു നിങ്ങളോടു ചൊല്ലുവാൻ ഉരചെയ് തു." എന്നതു കേട്ടനേരം പത്നിമാരെല്ലാവരും വന്ന സംഭ്രമത്തോടും ഒന്നിച്ചങ്ങെഴുന്നേറ്റു-- 40 മെത്രയും ശുദ്ധിയുള്ളോരന്നവും കറികളും എത്രയും ഭക്തിയോടും കൊണ്ടാശുപുറപ്പെട്ടാർ. ഭർത്താവും പുത്രന്മാരും താതനെന്നിവരെല്ലാം എത്രയും തടുത്തിട്ടും നിന്നതില്ലൊരുവരും സത്വരമവർ ചെന്നു കാനനം പുക്കനേരം എത്രയും സമീപത്തു കൃഷ്ണനെക്കാണായ് വന്നു. നീലക്കാർകൂന്തൽ കെട്ടിപ്പീലിയും അണിഞ്ഞുടൻ ഫാലദേശത്തിൽ നല്ല തിലകമതും ചേർത്തു മന്ദഹാസവും പൂണ്ട സുന്ദരവദനവും കുന്ദശോഭയെക്കളഞ്ഞീടുന്ന ദന്തങ്ങളും 50 നല്ലോരു തൊണ്ടിപ്പഴം നാണിയ് ക്കുമധരവും...