Skip to main content

Posts

Showing posts from November, 2015

രഹസ്യസംവാദം

രഹസ്യസംവാദം Znhk¯nsemcn¡Â Itkcbn I®S¨nê¶v iymakpµc\mb `Khms\ , km£m a·Ya·Y\mb thétKm]mes\ Hc©pan\ns«¦nepw kvacnç¶sXsâ ]Xnhmé. AhmNyamb Bizmkhpw im´nbpw AsX\nç \evæì. A§s\ C¶sebpw Rm³ I®S¨v I®sâ AcnInse¯n. I®\Xm ]p©ncn¨psIm­ncnçì. a\ÊpsIm­vണ്ട്  ]mZ]ß§Ä sXm«p \akvIcn¨v, ]ns¶ AwK{]XywKw `Khms\ \an¨psImണ്ടു ­v B apJ]¦P¯nse¯n. B ]¦P t\{X§Ä Fs¶ Iméìt­ണ്ട് m? AXdnbnÃy. Rms\mì I­ണ്ടു . B IaetemN\§fn I®oÀ IW§Ä Xfw sI«n \nevçì. FÃmhêtSbpw I®oÀ XpSç¶ I®sâ I®n I®otcm? AXoh ZpJnXbmbn Rm³ tNmZn¨p: ""I®m, CXkm[mcWamWsÃm? I®sâ I®n I®otcm? I®ocn BdmSp¶ kwkmcPohnIÄ C\n Aizmk¯në FhnsS t]mæw? I®sâ I®nse I®oÀ Fs¶ \Spçì I®m. '' ]p©ncnXqIns¡m­vണ്ട്  I®³ ]dªp: ""Rm\o temI¯nse kIe NcmNc§fptSbpw kpJZpJ§fn kÀhZm Hêt]mse ]è sImÅpì. ]s£ I®oÀIW§Ä Fsâ I®n DdªpIqSp¶sXt¸mgmsWt¶m? ]dbmw. aëjyÀ kIe{]{hp¯nIfptSbpw AXnsâ ^e§fptSbpw apgph³ D¯chmZnXzhpw GsäSp¯v kpJZpJmë`h§fn ap§n IqfnbnSpì. kpJmë`h¯n FÃmw kpJw. FÃmw Xsâ kmaÀYyhpw AXy[zm\hpw BsW¶v sIm«ntLmjnçì. ]...

പഴകിയ മനസ്സിലെ ചിന്ത

പഴകിയ മനസ്സിലെ ചിന്ത  കണ്ണാ, പഴകിയ മനസ്സിൽ പൊന്തി വന്ന ഒരു ചിന്ത . നമ്മെ സ്നേഹിക്കുന്നവരെ കാണുമ്പോഴല്ലേ കണ്ണ് നിറയുക?  കണ്ണൻ എന്നെ കലവറയില്ല്യാതെ സ്നേഹിക്കുന്നു. അത് കൊണ്ടുതന്നെയാണ് കണ്ണനെ കാണുമ്പോൾ എൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും.  കണ്ണൻറെ കണ്ണുകൾ എന്നെ കാണുമ്പോൾ നിറയുന്നില്ല്യ. ഒരേ ഒരു കാരണം. എൻറെ കണ്ണനോടുള്ള സ്നേഹം അപൂർണം.  കുചേലനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എന്ന് രാമവാരിയർ പറഞ്ഞത് കണ്ണനോർമയില്ല്യേ? തപസ്സാൽ ജീർണിച്ച കർദ്ദമ പ്രജാപതിയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞില്ല്യെ? അവരുടെ കണ്ണനോടുള്ള സ്നേഹം പരിപൂർണമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. നരസിംഹത്തിന്റെ കണ്ണിലും പ്രഹ്ലാദൻ കരുണയുടെ തീർഥം കണ്ടു.   സ്നേഹപ്രവാഹത്തിൻറെ  ദിശ മായയുടെ മതില്ക്കെട്ടിനകത്തേക്കു മാറുന്നത് അറിയാതെ ഞാൻ കണ്ണൻറെ സ്നേഹക്കണ്ണീരിനു വേണ്ടി വൃഥാ കാത്തിരിക്കുന്നു. സർവസ്നേഹവും മായയുടെ മതിൽക്കെട്ടിലെ മായാ സുഷിരങ്ങളി ൽക്കൂടി തന്നെ കണ്ണനിലേക്കു പ്രവഹിക്കാൻ എന്നെ അനുഗ്രഹിക്കൂ.  മായ കണ്ണൻറെ  പ്രിയ തോഴിയല്ലേ? പറഞ്ഞുനോക്കൂ എന...

മഹാബലിയുടെ അഭ്യർഥന

മഹാബലിയുടെ അഭ്യർഥന   എല്ലാവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് ഈ ഓണത്തിനും ഞാൻ എന്ന മഹാബലി നിങ്ങളുടെ മുൻപിലെത്തുന്നു. സ്വാഗതത്തിനു വളരെ വളരെ നന്ദി. രണ്ടു വാക്ക് പറയാൻ അവസരം തന്നതിനും നന്ദി. കൂട്ടുകാരേ, ഓണമായല്ലോ? ഈ ഓണത്തിന് എനിക്ക്  കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ  പറയാനുണ്ട്   . ശ്രദ്ധിച്ചു കേൾക്കുമല്ലോ? ഞാൽ പറയുന്നതിൽ എന്ത് സംശയം ഉണ്ടെങ്കിലും ചോദിച്ചുകൊള്ളൂ.അറിയുന്ന പോലെ മറുപടി പറയാം. ആദ്യമായി ഒരു കാര്യം പറയട്ടെ. എന്നെ ഒരു കോമാളിയായി കാണരുതേ. പട്ടക്കുടയും കൈയ്യിലേന്തി തിന്നു കൊഴുത്തു തടിച്ച ഒരു ശാപ്പാട്ടുരാമനായി   ചിത്രീകരി ക്കരുതേ. എന്നെ വാമനമൂർത്തി നിർദ്ദയം ചവിട്ടി താഴ്ത്തി പാതാളമെന്ന നരകത്തിലേക്ക് അയച്ചെന്ന് ധരിക്കരുതേ. എന്റെ കഥ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരുകഥയാണ്. പലരും എന്റെ കഥയേയും എന്നെ വിഷ്ണു ഭാഗവാൻ അനുഗ്രഹിച്ച കഥയേയും ശരിയായ രീതിയിൽ മനസ്സിലാക്കാത്തതു പോലെ തോന്നാറുണ്ട്. ശരിയായി മനസ്സിലാക്കീട്ടുള്ളവർ എൻറെ ഈ വിശദീകരണത്തിന് മാപ്പ് തരൂ. എൻറെ കാര്യം പോകട്ടെ, കരുണാമയിയായ ഭഗാവാന്റെ കഥകൾ ശരിയല്ലാതെ കേൾക്കുമ്പോൾ പറഞ്ഞ...
കൃഷ്ണന്റെ കുസൃതി 9  ------------------------------ - പുല്ലിലും തൂണിലും തുരുമ്പിലും എല്ലാം ഭഗവത് സാന്നിദ്ധ്യം ഉണ്ടെന്ന് നരസിംഹാവതാരം നമുക്ക് കാണിച്ചു തരുന്നുണ്ടല്ലോ? ആ സാന്നിദ്ധ്യം എല്ലാറ്റിലും കാണുകയും എല്ലായ്പ്പോഴും സ്വയം അനുഭവപ്പെടുകയും ചെയ്യാൻ എന്താണു വഴി? ഉണ്ടെന്നു വിശ്വസിക്കുന്നതും അനുഭവിക്കുന്നതും ഒരു പോലെയല്ലല്ലോ? അതിനെപ്പറ്റി ഞാൻ ആലോചിച്ചിരിക്കുമ്പോൾ പെട്ടെന്ന് എനിക്ക് വളരെ പ്രിയം നിറഞ്ഞ ഒരാൾ സമ്മാനിച്ച മരം കൊണ്ടുള്ള ഗുരുവായൂരപ്പന്റെ പ്രതിമയിലേക്ക് എന്റെ ദൃഷ്ടി പതിഞ്ഞു. ശംഖുചക്രഗദാപദ്മധാരിയായ മഹാവിഷ്ണുവിന്റെയാണ് പ്രതിമ. നല്ല ഭംഗിയുണ്ട് കാണാൻ. അതിലേക്കു നോക്കിയപ്പോൾ ഞാൻ ഓർത്തു : ഒരു നല്ല മരക്കഷണത്തിൽ നിന്ന് ഭഗവാന്റെ രൂപം ഒഴിച്ചു മറ്റെല്ലാ ഭാഗവും ഏതോ അജ്ഞാതശിൽപ്പി ചെത്തിക്കളഞ്ഞപ് പോൾ അതിൽ അന്തർലീനമായിരുന്ന ഭഗവത് രൂപം, ശിൽപ്പിയുടെ ഭാവനയിൽ തെളിഞ്ഞിരുന്ന അതേ രൂപത്തിൽ പ്രത്യക്ഷമായി. ആ മരക്കഷണത്തിൽ പരോക്ഷമായി വർത്തിച്ച ഭഗവാനെ അനുഗൃഹീത ശില്പ്പി സ്വന്തം ഭാവനയുടെ രൂപത്തിൽ പ്രത്യക്ഷമാക്കി.  അതേപോലെ നമ്മുടെ മനസ്സിന്റെ അന്തര്യാമിയായി വർത്തിക്കുന്ന ...
കൃഷ്ണന്റെ കുസൃതി 8 ചിലർ കൃഷ്ണന്റെ കുസൃതികളെപ്പറ്റി ഇനിയും എഴുതൂ എന്ന് പറയുകയുണ്ടായി. ഒരു രഹസ്യം പറയട്ടെ? കൃഷ്ണന്റെ കുസൃതികൾ കാരണം തന്നെയാണ് ട്ടോ എനിക്കെഴുതാൻ പറ്റാത്തതും. എഴുതാനൊക്കെ റെഡിയായതായിരുന്നു. ഇനി കുസൃതി പറയാം.  ഒരു ദിവസം ഞാൻ പതിവ് പോലെ നടക്കാൻ പോയതായിരുന്നു. നടത്തം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്താറായി. വെറുതെ കാൽ ഇടറി വീഴാൻ ഭാവിച്ചു. ഉടനെ ഞാൻ വലത്തെ കൈ കുത്തിയതിനാൽ നടു ഇടിച്ച് വീീണില്ല്യ. ഒന്നിരുന്നു. എങ്കിലും അത്ര ബുദ്ധിമുട്ടാതെ എഴുന്നേറ്റു. കൈ നല്ല വേദന. സാരമില്ല്യ എന്നോർത്തു വീട്ടിലെത്തി. കൈ വേദന കൂടുന്നു. പക്ഷെ നീരൊന്നും കാണാനില്ല്യ. എല്ല് പൊട്ടിയിരിക്കാൻ വഴിയില്ല്യ. വേദന അടക്കി ചുമരിലേക്ക് നോക്കി. അതാ, കൃഷ്ണൻ വലിയ കള്ളച്ചിരിയുമായി എന്നെ നോക്കുന്നു. എനിക്ക് സങ്കടവും ദേഷ്യവും തോന്നി. വേദന കുറച്ചു തന്നില്ല്യെങ്കിലും ചിരിക്കാതിരിക്കയെങ്കിലും ചെയ്യരുതേ? പരിഭവത്തോടെ ഞാൻ കൈയ്യുമുഴിഞ്ഞ് കൃഷ്ണന്റെ മുൻപിൽ ഇരുന്നു.  താമസമുണ്ടായില്ല്യ, കൃഷ്ണൻ എന്റെ ചെവിയിൽ മന്ത്രിക്കാൻ തുടങ്ങി: "കളിയാക്കി ചിരിച്ചതല്ല ട്ടോ. ആ കൈ കുത്താൻ ഞാൻ ഒർമിപ്പിച്ചില്ല്യെങ്കിലത്തെ കഥയെന്താ? ശ...
കൃഷ്ണന്റെ കുസൃതി 7 ശ്രീകൃഷ്ണാർപ്പണമസ്തു മഴ നല്ലവണ്ണം പെയ്തു തോർന്നു. സൂര്യനും ഉത്സാഹമായി, സദാ തനിക്കു ചുറ്റും പ്രയാണം ചെയ്യുന്ന ഭൂമീദേവിയെ നോക്കി പുഞ്ചിരിച്ചു. അപ്പോഴാണ്‌ മനുഷ്യരൊഴിച്ചുള്ള പ്രകൃതിയിലെ സകല ചരാചരങ്ങളുടേയും പ്രകൃത്യാ ഉള്ള കർത്തവ്യബോധത്തെയും സമയനിഷ്ഠയേയും പറ്റി ഞാൻ ഓർത്തത് . താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേ മുഴങ്ങും വലിയോരലാറം ഞാൻ കുട്ടിക്കാലത്ത് നാട്ടിൻപുറങ്ങളിൽ ഇത് സത്യമായിരുന്നു. അന്നൊന്നും പൂവൻ കോഴിയുടെ കൂവൽ കേട്ടുണരാത്ത നാട്ടിൻപുറങ്ങൾ ഉണ്ടായിരുന്നില്ല്യ. ഇന്നറിയില്ല്യ. അതെന്തെങ്കിലുമാകട്ടെ. സൂര്യോദയവും അസ്തമനവും മുറ പോലെ നടക്കുന്നു. നമ്മെപ്പോലെ നിഷ്ഠയില്ല്യായ്മ ഒരിക്കലും അവരിൽ കണ്ടിട്ടില്ല്യ. പക്ഷികളും ,എവിടെയാണെങ്കിലും നേരത്തെ ഉണർന്ന് കലപില കൂടി ഭക്ഷണമന്വേഷിച്ച് പറന്നു പോകുന്നു. സായം സന്ധ്യക്ക് ചേക്കേറുന്നു. മനുഷ്യരൊഴിച്ചു മറ്റെല്ലാ ചരങ്ങളും വിശപ്പുണ്ടെങ്കിൽ മാത്രം ഭക്ഷിക്കുന്നു. വിശേഷബുദ്ധിയുണ്ടെന്നു പറയപ്പെടുന്ന, ഞാനടക്കമുള്ള സാധാരണ മനുഷ്യർ എന്തേ ഇങ്ങനെ അലങ്കോലപ്പെട്ട ശീലങ്ങളിൽ മുഴുകാൻ? ഞാൻ ഭഗവാനോടു ചോദിച്ചു : "അങ്ങ് വിശേഷബുദ്ധി തന്ന് അനുഗ്രഹിച്...
കൃഷ്ണന്റെ കുസൃതി 6 ശ്രീ കൃഷ്ണാ ര്‍പ്പണമസ്തു ആകാശം കറുത്തിരുണ്ടിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം. ആ മഴക്കാര്‍ കണ്ടപ്പോള്‍ കൃഷ്ണനേയും  കൃഷ്ണന് റെ തലമുടിയും ഒക്കെ ഓര്‍മ വന്നു. വില്വമംഗലം ശ്രീകൃഷ്ണകര്‍ണാമൃതത്തിലെ ഒരു ശ്ലോകത്തില്‍  കൃഷ്ണനെ അങ്ങകലെ കണ്ട് മയിലുകള്‍ മഴക്കാറ് ആണെന്ന് കരുതി സന്തോഷപൂര്‍വം നൃത്തം  ചെയ്യാന്‍ തുടങ്ങി എന്ന് പറയുന്നുണ്ട്. അത് കവിഭാവനയാകാം. എങ്കിലും തെളിഞ്ഞ നീലാകാശം കാണുമ്പോള്‍ ഉണ്ടാകുന്ന അതേ സന്തോഷം തന്നെ അളക്കാന്‍ കഴിയാത്തത്ര ശുദ്ധജലവും ഏന്തി നില്‍ക്കുന്ന മേഘാവൃതമായ ആകാശം കാണുമ്പോഴും എനിക്ക് തോന്നുക പതിവാണ്. എന്തുകൊണ്ടാണ്  കൃഷ്ണനെ  കാര്‍മേഘവര്‍ണന്‍ എന്ന് വിളിക്കുന്നതെന്ന് ഞാന്‍ എപ്പോഴും ആലോചിക്കും. നിറം കൊണ്ടു മാത്രമല്ല എന്നാണ് എന്റെ നിഗമനം. ശുദ്ധജലം മേഘങ്ങളില്‍ സംഭരിച്ചു വെച്ചിരിക്കുന്നതുപോലെയാണ് നിസ്സീമകാരുണ്യം ഭഗവാനില്‍ നിറച്ചു വെച്ചിരിക്കുന്നത്. മഴ വര്‍ഷിച്ചു മേഘങ്ങള്‍ വരണ്ടുണങ്ങിയ ഭൂമിക്കു കുളിര്‍മയും ആശ്വാസവും നല്കുന്നപോലെ സംസാരതാപത്തില്‍ വെന്തെരിയുന്നവരില്‍   കൃഷ്ണന് റെ  കുസൃതി  നിറഞ്ഞ കാരുണ്യ...
കൃഷ്ണന്റെ കുസൃതി 5 ശ്രീ കൃഷ്ണാ ർപ്പണമസ്തു  ഭാഗവതത്തിലെ വിരാട്സ്വരൂപവർണനം ഓരോ പ്രാവശ്യം വായിക്കുമ്പോഴും അത്ഭുതവും അതിലേറെ സന്തോഷവും തോന്നാറുണ്ട്. സാധാരണ നമ്മുടെ വിചാരം ഈശ്വരനെ നമ്മുടെ ബാഹ്യനേത്രങ്ങൾ കൊണ്ട് കാണാനും കൈകൾകൊണ്ട് തൊടാനും പറ്റില്ല്യെന്നാണല്ലൊ? പക്ഷെ വിരാട്പുരുഷന്റെ വർണന വായിക്കുമ്പോഴൊക്കെ എന്റെ ആ ചിന്ത കുറച്ചുനേരത്തേക്കെങ്കിലും മാറും. കാരണം നമ്മൾ വിരാട്പുരുഷന്റെ ഭാഗം തന്നെയാണ്. നാം മാത്രമല്ല നാം കാണുന്നതും തൊടുന്നതും മനസ്സിലൂടെ അനുഭവിക്കുന്നതും ഒക്കെ ഭഗവാന്റെ സ്ഥൂലരൂപം ആണെന്ന് ഭാഗവതം വ്യക്തമായും പറയുന്നു. ആദ്യം ശ്വസിക്കുന്ന വായു എടുക്കാം. ഭഗവാന്റെ നിശ്വാസം ആണ് നമ്മൾ ശ്വസിക്കുന്നത്. മലകളും പുഴകളും നമുക്ക് തൊടാൻ കഴിയുമല്ലോ? അവ ഭഗവാന്റെ എല്ലുകളും രക്തധമനികളുമാണ്. ആമാശയമായ സമുദ്രവും നമുക്ക് തൊടാം. മരങ്ങളും വള്ളികളും ഭഗവാന്റെ ശരീരത്തിലെ രോമങ്ങൾ. മേഘം മുടി, സന്ധ്യകൾ വസ്ത്രങ്ങൾ . അതൊക്കെ നാം കാണുന്നു. അങ്ങനെ വിരാട്പുരുഷന്റെ ഭാഗമായ നാം സദാ ആ ദിവ്യപുരുഷനെ കാണുകയും തൊടുകയും മനസ്സിനാൽ ആ സാന്നിദ്ധ്യം അനുഭവിക്കയും ചെയ്യുന്നു. സകല ചരാചരങ്ങളും ഭഗവാന്റെ സ്ഥൂലരൂപത്തിന്റെ ഭാഗ...
കൃഷ്ണന്റെ കുസൃതി 4 ശ്രീ കൃഷ്ണാ ർപ്പണമസ്തു  നമ്മുടെ ജീവിതത്തിലെ എത്ര ചെറിയ കാര്യങ്ങളിലും കൃഷ്ണൻ ഇടപെടുമെന്നും നാം  കൃഷ്ണന് റെ കൈയ്യിലെ വെറും  ഉപകരണങ്ങൾ   മാത്രമാണെന്നും തെളിയിക്കുന്ന ഒരു കൊച്ചു സംഭവവും ഞാൻ പാചകം ചെയ്യുന്നതിനിടയിൽ ഉണ്ടായി. കുറച്ചു മോരൊഴിച്ച കൂട്ടാനും കായകൊണ്ട് പെരട്ടിഉപ്പേരിയും (മെഴുക്കുപുരട്ടി, തോരൻ  എന്നീ പദങ്ങൾ ഞാൻ വളരുന്ന പ്രായത്ത് വള്ളുവനാട്ടിൽ അത്ര സാധാരണയായിരുന്നില്ല്യ.) വെക്കാനായിരുന്നു എന്റെ പുറപ്പാട്. കായനുറുക്കി പ്രഷർ കുക്കറിൽ വെക്കാൻ റെഡിയായി. ഞാൻ ഇതിനിടയിൽ ബ്രഹ്മശ്രീ നൊചൂർജിയുടെ പ്രഭാഷണവും കേൾക്കുന്നുണ്ടായിരുന്നു . കുക്കറിന്റെ ഗാസ്കറ്റ് വെക്കാൻ ഭാവിക്കുമ്പോൾ നോചൂര്ജി പറയുന്നു, (അതേ നിമിഷത്തിൽ!!!) "കണക്കിലുമുണ്ട് ഭഗവാനും മായയും ഒളിഞ്ഞു കിടക്കുന്നു. പൂജ്യം എന്ന അക്കം എടുക്കുക.  പൂജ്യം പൂർണമാണ് , അതിനെ വലിക്കാനോ നീട്ടാനോ പറ്റില്ല്യ. പൂജ്യം ഭഗവാനാണ്. അതുകൊണ്ടുതന്നെയാണ് പൂജ്യം അഥവാ deserving respect എന്ന പേർ വന്നത്. കുക്കറിന്റെ ഗാസ്കറ്റ് പൂജ്യം പോലെ വട്ടത്തിലല്ലേ? അതിനെ മടക്കിയാൽ എട...
കൃഷ്ണന്റെ കുസൃതി 3 ശ്രീക്രിഷ്ണാർപ്പണമസ്തു  സാധാരണ പതിവുള്ളപോലെ കുറച്ചൊരായാസത്തിനുവേണ്ടി നടക്കാൻ പോകാമെന്നു കരുതി. ബ്രഹ്മശ്രീ നൊച്ചൂർജിയുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേട്ടുകൊണ്ട് നടക്കുന്നത് ഒരാനന്ദം തന്നെയാണ് . അങ്ങനെ ഞാൻ പലതവണ കേട്ട ഭഗവദ് ഗീതയിലെ ഭക്തിയോഗത്തിനെ പറ്റിയുള്ള പ്രഭാഷണപരമ്പരയിലെ ആറാം ഭാഗവും കേട്ടു നടക്കാൻ തുടങ്ങി. കേൾക്കാൻ വളരെ ഇഷ്ടമാണെങ്കിലും, എത്ര മാത്രം എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ട് എന്നൊന്നും എനിക്കറിയില്ല്യ. അതിനെപ്പറ്റി വേവലാതിപ്പെടാറുമില്ല്യ. മനസ്സിന്നതീതമായ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടു കാര്യമില്ലെന്ന് അദ്ദേഹം തന്നെ പല തവണ പറഞ്ഞിട്ടുണ്ട് . യോഗവാസിഷ്ഠപ്രഭാഷണത്തിന്റെ ആദ്യം അദ്ദേഹം അതെടുത്തു പറയുന്നുണ്ട്-- "ദയവുചെയ്ത് മനസ്സിലാക്കാൻ ശ്രമിക്കരുതേ.  ഈ ശ്രവണം നിങ്ങളിൽ ഉണ്ടാക്കുന്ന തരംഗങ്ങളുടെ ശക്തി സ്വയം പ്രവർത്തിച്ചു ഫലം തരട്ടെ."  അതെവിടേയോ  ഉണർത്തുന്ന,  ഉലർത്തുന്ന അദൃശ്യമായ ശക്തിയിൽ വിശ്വസിച്ച് ഞാൻ വെറുതെ കേൾക്കുന്നു . മനസ്സിലായില്ലെങ്കിലും എന്തോ ഒരു സുഖാനുഭൂതി അത് നമ്മളിൽ ചൊരിയുന്നു. ഗീതാപ്രവചനങ്ങളിൽ കൃഷ്ണസാന്നിദ്ധ്...
കൃഷ്ണന്റെ കുസൃതി 2 കൃഷ്ണന് റെ  കുസൃതി  തുടർന്നു . വിളക്കു കൊളുത്തി പ്രഭാതത്തിൽ നിത്യമായി ചൊല്ലാറുള്ള മന്ത്രങ്ങളും സ്തോത്രങ്ങളും ചൊല്ലി കാപ്പികുടിക്കാൻ തയാറായി. കാപ്പി തണുത്തിരിക്കുന്നു. മൈക്രോവേവിൽ 30 സെക്കന്റുകൾ ചൂടാക്കി പാലും പഞ്ചസാരയും ചേർത്തു കഴിക്കാൻ തുടങ്ങി. ചൂടു പോര, സാരമില്ല്യ, അത്ര നന്നായാൽ മതി ഇന്നെന്നു കരുതി രണ്ടു വായ കുടിച്ചു. അതാ കൃഷ്ണൻ പറയുന്നു: "എന്തിനിങ്ങനെ നന്നല്ലെന്നു മനസ്സിൽ തോന്നി കഴിക്കുന്നു? ഒന്നോർക്കണേ, ഞാനാണ് നിന്റെ ഉള്ളിൽ വൈശ്വാനരനായി എല്ലാം ഭക്ഷിക്കുന്നത്. ഇതും എനിക്ക് നൽകുന്ന നൈവേദ്യമാണെന്നു കൂട്ടിക്കോളൂ. അങ്ങനെ കരുതിയാൽ പിന്നെ നല്ലതെന്ന് തോന്നുന്നതേ കഴിക്കൂ. ഞാൻ പറഞ്ഞെന്നേയുള്ളൂ. ഉചിതം പോലെ ചെയ്യൂ." ശരിയല്ലേ? എന്റെ മണ്മറഞ്ഞ  വന്ദ്യമാതാവ് പറഞ്ഞതോർമ്മവന്നു. "ഒരു കപ്പു കാപ്പിയാണെങ്കിലും ഭഗവാനു നൽകാനുള്ളതാണെന്നു വിചാരിച്ചുണ്ടാക്കണം. എന്നാൽ നമ്മൾ നമ്മുടെ പരമാവധി കഴിവുപയോഗിച്ചു ചെയ്യുമല്ലോ? എല്ലാം ഭഗവാനർപ്പിക്കാൻ സാധിച്ചാൽ മറ്റെന്തു വേണം? " അത് തന്നെയല്ലേ കൃഷ്ണൻ ഇപ്പോൾ പറഞ്ഞതും? ഒരു കാര്യം മാത്രം . കൃഷ്ണൻ എല്ലാം പറയും, എ...
കൃഷ്ണന്റെ കുസൃതി  1 കൃഷ്ണന് റെ ഏറ്റവും വലിയ  കുസൃതി യെന്താ? ഈ ഈ മായാവലയം സൃഷ്ടിച്ച് നമ്മെ  എല്ലാം അതിലിട്ട് വലക്കുക. ആ  കുസൃതി യെപ്പറ്റി ഞാനെന്തു പറയാൻ? ആ വലയത്തിൽ പൂർണമായും കുടുങ്ങിക്കിടക്കുന്ന എനിക്കതിനെപ്പറ്റിയൊന്നും പറയാനുള്ള കഴിവോ അർഹതയോ ഇല്ല്യാത്തതിനാൽ അതിനു മുതിരുന്നില്ല്യ. എന്നോടു നിത്യവും നിരന്തരവുമായി കാണിക്കുന്ന ചില കൊച്ചു കുസൃ തികളെപ്പറ്റി പറയാമെന്നു കരുതി. ഇതൊക്കെ എല്ലാവരോടും കാണിക്കുന്ന  കുസൃതി കൾ ആയിരിക്കുമെന്നുറപ്പുണ്ട്. എന്നാലും പറയുമ്പോൾ വീണ്ടും ഓർക്കുന്നത് ആനന്ദപ്രദമായി തോന്നുന്നു.  ബ്രാഹ്മമുഹൂർത്തത്തിൽ തുടങ്ങുകയായി  കൃഷ്ണന് റെ എന്നോടുള്ള  കുസൃതി കൾ. മനസ്സുണർന്നാൽ ആ നിമിഷം കൃഷ്ണൻ മനസ്സിന്റെ ഭൂമുഖത്ത് പ്രത്യക്ഷപ്പെടും. ഭാഗവതത്തിലെ ധ്രുവസ്തുതിയിലെ ആദ്യത്തെ ശ്ലോകം ചൊല്ലി കൃഷ്ണനെ  പ്രാർഥിച്ച് കൃഷ്ണഭഗിനിയായ ദേവിയേയും ധ്യാനിച്ച്, കരതലങ്ങളിൽ ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും ഭഗവാനേയും ധ്യാനിച്ച്, പാദസ്പർശത്തിനു ഭൂമീദേവിയോടു ക്ഷമ യാചിച്ച് കട്ടിലിൽ നിന്നിറങ്ങുന്നതുവരെ കൃഷ്ണൻ മര്യാദക്കാരനായി നിന്നു. കുറച്ച് ക്ഷീണം ത...